കോട്ടോപ്പാടം : നബിദിനറാലിയില്‍ പങ്കെടുത്തവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയ ക്ഷേത്ര കമ്മിറ്റിയെ ആദരിച്ച് വ്യാപാരികള്‍. കുണ്ട്ലക്കാട് ചള്ളപ്പുറത്ത് ഭഗവതി ക്ഷേ ത്ര കമ്മിറ്റിയെയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂനിറ്റ് കമ്മിറ്റി ആദരിച്ചത്. യൂനിറ്റ് പ്രസിഡന്റ് മുസ്തഫ കമാലില്‍ നിന്നും ക്ഷേത്രം പ്ര സിഡന്റ് സുകുമാരന്‍, സെക്രട്ടറി ശ്രീകുമാര്‍, ഉദയകുമാര്‍, രാജന്‍ ചള്ളപ്പുറത്ത്, അനില്‍ ചള്ളപ്പുറത്ത് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. യൂനിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദാലി, സെക്രട്ടറി ഷരീഫ്, ഷമീര്‍ നിഷ്ല, അയൂബ്, സിദ്ദീഖ് സിറ്റിബസാര്‍ തുടങ്ങിയവര്‍ സംസാ രിച്ചു. യൂനിറ്റ് സെക്രട്ടറി ഉസ്മാന്‍ മുത്തനില്‍ സ്വാഗതവും സജിന്‍ നന്ദിയും പറഞ്ഞു.
