പാലക്കാട്: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളില്‍ സമയ ബന്ധിതമായി മറുപടി നല്‍കാത്ത ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരി ക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കിം അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളില്‍ നല്‍കപ്പെട്ട ഹര്‍ജികളുടെ രണ്ടാം അപ്പീല്‍ തീര്‍പ്പാക്കുന്നതിനും തെളിവെടുപ്പിനുമായി കിലയില്‍ സംഘടിപ്പിച്ച പ്രത്യേക സിറ്റിങില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ഹര്‍ജിക്കാരന് മറുപടിയും വിവരവും ലഭ്യമാക്കിയാലും കൃത്യ സമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ താമസിച്ച അത്രയും ദിവസം എണ്ണി പിഴ അട യ്ക്കണം. ഒരു ദിവസം 250 രൂപ പ്രകാരം വൈകിയ അത്രയും ദിവസത്തെ പിഴ അട യ്ക്കേണ്ടിവരുമെന്നും കമ്മീഷണര്‍ അറിയിച്ചു. 25,000 രൂപ വരെ ഇത്തരത്തില്‍ പിഴ അടയ്ക്കേണ്ടി വരും. പാലക്കാട് ജില്ലയില്‍ മുതിര്‍ന്ന ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനോടകം 25,000 രൂപ പിഴയായി അടയ്ക്കേണ്ടി വന്നിട്ടുണ്ട്. അശ്രദ്ധയോ, കൃത്യ സമയത്ത് വിവരംഎത്തിക്കാത്തതോ മൂലമാണ് ഇത്തരത്തില്‍ പിഴ അടയ്ക്കേണ്ടി വന്നിരിക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ജില്ലയില്‍ വിവരാവകാശ നിയമപ്രകാരം പരാതി നല്‍കി കാത്തിരുന്ന 10 കേസുകളില്‍ സംസ്ഥാന വിവരാകാശ കമ്മീഷണര്‍ എ എ ഹക്കിം നേരിട്ടെത്തി തീര്‍പ്പാക്കി. പാലക്കാ ട് കലക്ടറേറ്റില്‍ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് ആര്‍.ഡി.ഒ ഓഫീ സില്‍ പി. ഗോപാല കൃഷ്ണന്‍, മൂലത്തറ വില്ലേജ് ഓഫീസില്‍ കെ. കണ്ടസ്വാമി കലക്ടറേറ്റ് എ സെക്ഷനില്‍ എം.കെ അനില്‍കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് വിവ രാവകാശ കമ്മീഷന്‍ തല്‍ക്ഷണം തീര്‍പ്പുണ്ടാക്കിയത്. മങ്കര ഗ്രാമപഞ്ചായത്തിലെ കെ. പി സിദ്ദിഖ് സമര്‍പ്പിച്ച ഒരു പരാതിയിലും മറ്റ് അഞ്ച് പരാതികളിലുമായി വിവരാവകാശ ഓഫീസര്‍മാരെ അപേക്ഷകരുമായി കൂട്ടിയിരുത്തി ഫയലുകളില്‍ നിന്ന് രേഖകള്‍ ക യ്യോടെ കണ്ടെത്തി വാങ്ങി നല്‍കാന്‍ കമ്മീഷണര്‍ പ്രത്യേകം താത്പര്യമെടുത്തു. ആ കെ പരിഗണിച്ച പത്ത് കേസുകളും ഇതോടെ തീര്‍പ്പാക്കുകയായിരുന്നു.
പാലക്കാട് ജില്ലയില്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ കൃത്യ വും സമയബന്ധിതവുമായി മറുപടി നല്‍കാതിരിക്കുന്ന വിവരാവകാശ ഓഫീസര്‍മാ ര്‍ക്കെതിരെ ഒന്നാം അപ്പീല്‍ അധികാരികള്‍ നേരിട്ടിടപെട്ട് നടപടി സ്വീകരിക്കണമെ ന്ന് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. അപേക്ഷകളുടെ ഒന്നാം അപ്പീല്‍ ഹര്‍ജി ലഭിച്ചിട്ടും നടപ ടി എടുക്കാത്ത ഒന്നാം അപ്പീല്‍ അധികാരികള്‍ക്കെതിരെ കമ്മീഷന് പരാതി ലഭിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണെന്നും കമ്മീഷണര്‍ അറിയിച്ചു. ഒരു ഹര്‍ജി ക്കാരന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ എത്രയും വേഗം അതിന് മറുപടി നല്‍കണമെന്നാണ് വിവരാവകാശ നിയമത്തിന്റെ താത്പര്യം. 30 ദിവസം വരെ കാത്തുനില്‍ക്കുന്നത് ഉചി തമല്ലെന്നും കമ്മീഷണര്‍ അറിയിച്ചു.
