മണ്ണാര്‍ക്കാട്. അല്‍ അബ്‌റാര്‍ സീ ക്യൂ (സഹ് റത്തുല്‍ ഖുര്‍ആന്‍) പ്രീസ്‌കൂള്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ഹൃദയമാണെന്റെ നബി (സ) മീലാദ് ക്യാ മ്പയിനിന്റെ ഭാഗമായുള്ള റബീഹ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റ് അല്‍ അബ്‌റാര്‍ സെ ക്രട്ടറി ഉസ്താദ് ഉണ്ണീന്‍ക്കുട്ടി സഖാഫി പാലോട് ഉദ്ഘാടനം ചെയ്തു. അല്‍ അബ്‌റാര്‍ അ ഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.പി സാലിഹ് പറശ്ശേരി അധ്യക്ഷനായി. മുഫഉളല്‍ ബു ഖാരി ചേലേമ്പ്ര, ജബ്ബാര്‍ സഖാഫി നാട്ടുകല്‍, ഹംസ ദാരിമി മാരായമംഗലം തുടങ്ങിയ വര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ആബിദ് പാലോട് സ്വാഗതം പറഞ്ഞു. വ്യതസ്തമാര്‍ന്ന ദഫുകളും ഫ്‌ലവര്‍ഷോകളും മറ്റ് അനവധി പ്രോഗ്രാമുകളും ഫെസ്റ്റിന് മാറ്റ് കൂട്ടി.
