യു.പി. വിഭാഗത്തില്‍ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒന്നാമത്
അലനല്ലൂര്‍ : എം.ഇ.എസ്. കല്ലടി കോളേജിലും അലനല്ലൂര്‍ ജി.എച്ച്.എസ്.എസിലുമായി മൂ ന്നു ദിവസം നീണ്ടു നിന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. കുമരം പുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്. ഇത്തവണയും ഓവറോള്‍ ചാമ്പ്യന്‍മാരായി. 234 പോയി ന്റോടെയാണ് വിജയം. 127 പോയിന്റുനേടിയ അഗളി ജി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. യു.പി. വിഭാഗത്തില്‍ 31 പോയിന്റോടെ കല്ലടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒ ന്നാം സ്ഥാനംനടി. 27 പോയിന്റുനേടി പയ്യനെടം എ.യു.പി, സ്‌കൂള്‍ രണ്ടാംസ്ഥാനവും തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂള്‍ 17 പോയിന്റോടെ മൂന്നാം സ്ഥാനവും കര സ്ഥമാക്കി. ഉപജില്ലയിലെ 150 സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തിലേറെ കായിക പ്രതിഭകളാണ് മത്സരിച്ചത്. സമാപനസമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്ഷാബി അധ്യക്ഷയായി. വിജയികള്‍ക്കുള്ള സമ്മാനദാനം മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ മുഖ്യാതിഥിയായി. മറ്റു ജനപ്രതി നിധികളായ മെഹര്‍ബന്‍, ലതാ മുള്ളത്ത്, മനോജ്, അബ്ദുള്‍ സലീം, അബ്ദുള്‍ മനാഫ്, സിദ്ദീഖ് പാറ ക്കോട്, അബ്ബാസ്,ഷാനവാസ് , പി.എ. അബ്ദുള്ള, ആര്‍.ഡി.എസ്.ജി.എ. സെ ക്രട്ടറി പി. അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

