മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. നെല്ലിപ്പുഴയിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നട ത്തി. ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. മണ്ഡ ലം പ്രസിഡന്റ് ടിജോ.പി.ജോസ് അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് മെമ്പര്‍ മണി കണ്ഠന്‍ പുലിയത്ത്, ഗാന്ധിദര്‍ശന്‍ വേദി ചെയര്‍മാന്‍ സുരേഷ്.എം.നടമാളിക, ഐ.എന്‍. ടി.യു.സി പ്രസിഡന്റ് അജേഷ് തോരാപുരം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശ്യാം പ്രകാശ്, സനാര്‍ ബാബു, രഞ്ജിത്ത് തെന്നാരി, സുജിത് തൃക്കബറ്റ, അഭിജിത്ത്, ശ്രീജിത്ത് തെന്നാരി, വിഷ്ണു, അമല്‍, അതുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
