പാലക്കാട് : വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം വന്യജീവി കളില്‍ നിന്നും ഉപദ്രവം നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും വനം വ കുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പ് ഉദ്യോ ഗസ്ഥര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനു ള്ള മുന്‍കരുതലിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ധോണിയിലെ ആന ക്യാമ്പ് സന്ദര്‍ശിച്ച് ആനപ്പാപ്പാന്‍മാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധോണി ഉള്‍പ്പെടെയുള്ള വനം വകുപ്പിന്റെ ആന സംരക്ഷണകേന്ദ്രങ്ങളിലെ എല്ലാ പാപ്പാന്മാരെ യും ബഹുമാനപൂര്‍വ്വം ഓര്‍മിക്കുന്നതിനോടൊപ്പം ധോണി എന്ന ആനയെ സംരക്ഷിക്കു ന്ന പാപ്പാന്മാരെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംരക്ഷണ പ്രവര്‍ത്തനങ്ങളു ടെ കാര്യത്തില്‍ ആനകളുടെ തൊട്ടടുത്തു നില്‍ക്കുന്നത് പാപ്പാന്മാരാണ്.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വളരെ സാഹ സികമായിട്ടാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ശ്രമി ക്കുന്നത്. ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പി.ടി സെവനെ പിടിച്ച്, സംര ക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വനംവകുപ്പിന് കഴിഞ്ഞു. പി.ടി സെവന്റെ കാഴ്ച നഷ്ടപ്പെട്ടതു സംബന്ധിച്ച് ആന സഹകരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ചികിത്സകള്‍ ആരംഭിക്കുകയും നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കാഴ്ച തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
വന്യജീവിയെ സംരക്ഷിക്കുക മാത്രമല്ല വന്യജീവി സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏ ര്‍പ്പെട്ട ജീവനക്കാരെയും തുല്യ പ്രാധാന്യത്തോടെ കൂടി സംരക്ഷിക്കുക എന്ന ദൗത്യ മാണ് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. അവര്‍ക്കുള്ള സംരക്ഷണത്തെ സം ബന്ധിച്ച് മറ്റ് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വനംവകുപ്പ് പിടികൂടുന്ന മൃഗങ്ങളെ വകുപ്പിന്റെ കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിലും ശുശ്രൂഷ കേന്ദ്രങ്ങ ളിലും എത്തി ച്ച് പരിപാലിക്കുകയോ അല്ലെങ്കില്‍ ഉള്‍ക്കാടിലേക്ക് വിടുകയോ ആണ് ചെയ്യുന്നത്. വ നം വകുപ്പിന്റെ ചുമതല വന്യമൃഗങ്ങളെ സംരക്ഷിക്കുകയും ജനങ്ങളു ടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണെന്നും അത് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുമെ ന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ്, സി.സി.എഫ് അഹമ്മദ് ഷഹബാബ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാ ര്‍ എന്നിവര്‍ പങ്കെടുത്തു.
