മണ്ണാര്‍ക്കാട്: മഴയും വെയിലും കൊള്ളാതെ വരി നിന്ന് താലൂക്ക് ആശുപത്രിയിലെ ഒ. പി കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കാനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തണമെന്ന് ആവ ശ്യമുയരുന്നു. നിലവിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് മുന്നിലെ ചെറിയ ഷീറ്റിട്ട് ഭാഗത്താണ് ടിക്കറ്റ് എടുക്കുന്നതിനായി ആളുകള്‍ വരിയായും കൂട്ടമായും നില്‍ക്കുന്നത്. വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടാനുള്ള ഡോക്ടറെ സമീപിക്കണമെങ്കില്‍ ഇവിടെ നിന്നും ടിക്കറ്റെടുക്കണം. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്ന നാളുകളില്‍ വരിയാകട്ടെ ആശുപത്രിയുടെ പ്രധാന കവാടം വരേയ്ക്കും നീളും.
വയോധികര്‍, അവശരായവര്‍, കുട്ടികളുമായെത്തുന്ന സ്ത്രീകള്‍ എന്നിവരെയെല്ലാം വരിയാല്‍ കാണാം. കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ മഴയും വെയിലുമേറ്റ് നില്‍ ക്കേണ്ട സ്ഥിതിയാണ്. ഒ.പി ടിക്കറ്റ് കൗണ്ടറിന് തൊട്ടടുത്ത് തന്നെയാണ് ഫാര്‍മസിയും ഉള്ളത്. ഡോക്ടറെ കണ്ടശേഷം മരുന്ന് വാങ്ങാനെത്തുന്നവരും കൂടെയാകുമ്പോള്‍ കൗ ണ്ടര്‍ പരിസരത്ത് തിക്കും തിരക്കുമാകും. കുറച്ച് ഇരിപ്പിടങ്ങള്‍ മാത്രമേ കൗണ്ടറിനടു ത്തുള്ളൂ. കൂടെ വന്നവര്‍ ടിക്കെറ്റെടുക്കാന്‍ വരി നില്‍ക്കുമ്പോള്‍ രോഗികള്‍ സമീപത്തെ കെട്ടിടങ്ങളുടെ വരാന്തയില്‍ പോയിരിക്കുകയാണ് ചെയ്യുന്നത്. ആശുപത്രിയുടെ ആരം ഭകാലത്തുള്ള കെട്ടിടത്തിന്റെ വരാന്തയും ആളുകള്‍ ഇരിക്കാനായി ഉപയോഗിച്ചിരു ന്നു. എന്നാല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ഈ കെട്ടിടം പൊളിച്ചു മാറ്റല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇവിടെയും ഇരിക്കാനാകില്ല.
കൗണ്ടറിന് മുന്നില്‍ നീളത്തില്‍ കെട്ടിടത്തിന് അരുകിലൂടെ തണല്‍ കേന്ദ്രമൊരു ക്കിയാല്‍ ആളുകള്‍ക്ക് സൗകര്യമാകും. ഇരിപ്പിടങ്ങളുമൊരുക്കണമെന്നും ആവശ്യ മുണ്ട്. പനിയും ചുമയും മറ്റു പകര്‍ച്ച വ്യാധികളുമടക്കം പടര്‍ന്നു പിടിക്കുന്ന സാഹച ര്യത്തില്‍ ദിനം പ്രതി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ആയിരത്തിന് മുകളി ലാണ്.