മണ്ണാര്‍ക്കാട് : ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പേര്‍ക്ക് കോടതി ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. ചാലിശ്ശേരി സ്വദേ ശികളായ മതുപുള്ളി പതിയാട്ടുവളപ്പില്‍ ഇസ്മായില്‍ (46), മണിയാറം വീട്ടില്‍ അനീസ് (32) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം മണ്ണാര്‍ക്കാടുള്ള പട്ടികജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. ചാലിശ്ശേരി പേരടിപ്പുറത്ത് സന്തോഷി (35)നെ വാള്‍കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചെന്നാണ് കേസ്. 2017 ഒക്ടോബര്‍ മാസത്തിലായിരുന്നു സംഭവം. മതുപ്പുള്ളിയില്‍ ആര്‍.എസ്.എസ് ശാഖ നടത്തിയതുമായ വിരോധവും രണ്ടാം പ്രതി അനീസിന്റെ സഹോദരനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നു കരുതിയുമാണ് പ്രതികള്‍ സന്തോഷിനെ ആക്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സംഭവദിവസം രാവിലെ സന്തോഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തു ടര്‍ന്ന് പെരിങ്ങോട് മുപ്പറമ്പ് എന്ന സ്ഥലത്ത് റോഡില്‍ വെച്ച് തടഞ്ഞു നിര്‍ത്തി ജാതി പ്പേര് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു വെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ സന്തോഷ് സമീപത്തെ വീട്ടില്‍ അഭയം തേടുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുക യുമായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം വകുപ്പ് 3 (2) (അഞ്ച് ) വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും 25000രൂപ പിഴയും പിഴ അടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവും, ഐ.പി.സി വകുപ്പ് 341 പ്രകാരം ഒരു മാസത്തെ തട വും, 307 പ്രകാരം പത്ത് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവും 506 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തെ കഠിനതട വും പതിനായിരം രൂപ പിഴയടക്കാനും പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് മാസത്തെ അധി കതടവുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കുന്ന മുറയ്ക്ക് പിഴ തുകയില്‍ നിന്നും അമ്പതിനായിരം രൂപ അന്യായക്കാരന് നഷ്ടപരിഹാരമായി നല്‍കാനും കോടതി ഉത്ത രവിട്ടു. അന്നത്തെ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന മുരളീധരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യുഷന് വേണ്ടി അഡ്വ.പി ജയന്‍, അഡ്വ. കെ.ദീപ എന്നിവര്‍ ഹാജരായി.