മണ്ണാര്‍ക്കാട്: അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠിച്ച അതേ ക്ലാസില്‍ നാഫിഅ എം.ഇ. എസ് കല്ലടി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു.മണ്ണാര്‍ക്കാട് എം. ഇ. എസ് കല്ലടി കോളേജിലെ ചരിത്രവിഭാഗം ഗവേഷണകേന്ദ്രത്തിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനി യായ നാഫിഅയെ ഭിന്നശേഷി സംവരണത്തിലെ ആദ്യ ഒഴിവിലേക്ക് തനെ എം.ഇ.എസ് മാനേജ്‌മെന്റ് പരിഗണിക്കുകയും, ഇസ്‌ലാമിക് ഹിസ്റ്ററിയിലെ അസിസ്റ്റന്റ് പ്രൊഫസ റായി സ്ഥിരം നിയമനം നല്‍കുകയും ചെയ്തു.
അഭിമുഖത്തിന് ശേഷം പെരിന്തല്‍മണ്ണ എം. ഇ. എസ് മെഡിക്കല്‍ കോളേജില്‍ വെച്ച് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസല്‍ ഗഫൂര്‍, എം.ഇ. എസ് കോര്‍പ്പ റേറ്റ് മാനേജര്‍ ഡോ.കെ.എ ഹാഷിം എന്നിവരാണ് നിയമന ഉത്തരവ് കൈമാറിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം എം.ഇ.എസ് കല്ലടി കോളേജിലെത്തി പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ് ,കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ .സി. കെ സയ്യിദ് അലി എന്നിവര്‍ മുമ്പാകെ രജിസ്റ്ററില്‍ ഒപ്പുവെക്കുകയും സര്‍വീസില്‍ പ്രവേശിക്കുക യും ചെയ്തു. പിന്നീട് ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നാഫിഅ ക്ലാസെടുക്കു കയും ചെയ്തു.
ജന്മനാ കാഴ്ച ശക്തി നഷ്ടപ്പെട്ട നാഫിഅ ശാരീരികമായ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്തു കൊണ്ടാണ് പഠനത്തില്‍ ഉന്നത വിജയങ്ങള്‍ കൈവരിച്ചത്.പട്ടാമ്പി വല്ലപ്പുഴ ചെട്ടി ത്തൊടി മുസ്തഫ- നസീമ ദമ്പതികളുടെ മകളായ നാഫിഅ കോഴിക്കോട് ഫാറൂഖ് കോ ളേജില്‍ നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് 2018-20 അധ്യായന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലയുടെ ഒന്നാം റാങ്കോടെ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോ ളേജില്‍ നിന്നും എം.എ. ഇസ് ലാമിക് ഹിസ്റ്ററി കോഴ്‌സ് പൂര്‍ത്തിയാക്കി. എം.ഇ.എസിലെ എം.എ. പഠനകാലത്ത് തന്നെ യു.ജി.സി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പും നാഫിഅ ഒരുമിച്ച് നേടിയിരുന്നു. യു.ജി.സി ഫെല്ലോഷിപ്പോടെ കല്ലടി കോളേജില്‍ ഗവേഷണ പഠനം നടത്തുന്നതിനിടയിലാണ് ഇപ്പോള്‍ നാഫിഅ ജോ ലി നേടിയിരിക്കുന്നത്.പഠനകാലത്ത് അധ്യാപകര്‍ നല്‍കിയ പിന്തുണയിലും, ഇപ്പോള്‍ എം.ഇ.എസ് മാനേജ്‌മെന്റ് നല്‍കിയ അതീവ പരിഗണനയിലും നാഫിഅയും കുടുംബ വും സന്തോഷം പ്രകടിപ്പിച്ചു.