മണ്ണാര്‍ക്കാട്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ – വടക്കന്‍ ഒഡിഷ തീരത്തിനും മുകളില്‍ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം അടുത്ത 2-3 ദിവസത്തില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ ഒഡിഷയുടെയും ഛത്തീസ്ഗഡിന്റെയും വടക്ക് പ്രദേശം വഴി സഞ്ചരിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!