കല്ലടിക്കോട് : തിങ്കളാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ദേശീയപാതയില്‍ കല്ലടി ക്കോട് മേഖലയില്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ സമയങ്ങളിലായി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച രാത്രി പാറോക്കോട് ഇറക്കത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സത്രംകാവ് സ്വദേശിക്ക് പരിക്കേറ്റു. ഇന്ന് പാറോ ക്കോട് ടിപ്പര്‍ ബൈക്കിന് പിറികലിടിച്ച് അപകടമുണ്ടായി.
പനയമ്പാടത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ ഒമ്‌നി വാന്‍ ഇടിച്ചു. നിയന്ത്രണം വിട്ട് കാര്‍ തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊന്നംകോട് ടിപ്പര്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വൈകീട്ട് കല്ലടിക്കോട് ചുങ്കത്ത് വെച്ച് ഇന്നോവയും ബൈക്കും തമ്മിലിടിച്ചു. ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് സാരമായതിനാല്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ അപകടങ്ങളുടെ സ്ഥിരം വേദിയായിരുന്നു പനയമ്പാടം. കഴിഞ്ഞ ദിവസം പനയമ്പാടം വളവില്‍ നിയന്ത്രണം വിട്ട് റോഡരുകിലെ സിഗ്നല്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയും ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെടുക യും ചെയ്തിരുന്നു. മഴവെള്ളം റോഡിലൂടെ ഒഴുകുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്ന പ്രധാന കാരണമെന്നാണ് ആക്ഷേപം. വേഗതയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ റോഡില്‍ നിന്നും തെന്നിപ്പോവുന്നതായും ഡ്രൈവര്‍മാര്‍ പറയുന്നു.