എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
എടത്തനാട്ടുകര: എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ട ത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്ന് എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഓരോ ദിവസ വും പുറത്തു വരുന്നത്. സര്‍ട്ടിഫിക്കറ്റ് മാഫിയ സംഘമായും വ്യാജന്മാരുടെ സംഘടന യായും എസ്.എഫ്.ഐ അധ:പതിച്ചു. പ്രതികളെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി സ്വീ കരിക്കാത്തത് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു. യോഗം മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ് മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഷിജാസ് പുളിക്കല്‍ അധ്യക്ഷനായി. ടി.പി മന്‍സൂര്‍ മാസ്റ്റര്‍, എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍, യൂത്ത് ലീഗ് മേഖലാ വൈസ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്, പി.ഷാമില്‍, സി.എ മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാ ഹികളായി മന്‍സൂര്‍ സി.എ (പ്രസിഡന്റ്), ഹാസില്‍ വി.പി, എ.പി മുഹമ്മദ് അഫ്‌സല്‍, സി.പി ഷബീര്‍, നജ്ഹാന്‍, കെ.അമാന്‍ ഹിഷാം (വൈസ് പ്രസിഡന്റ്), മുസ്തഫ പൂക്കാട ഞ്ചേരി (ജനറല്‍ സെക്രട്ടറി), കെ.നബീല്‍ നാസര്‍, ഹര്‍ഷാദ്, ടി.കെ ഷബീബ്, കെ.റാഷി ദ്, ടി.പി റഹീല്‍, ഉനൈസ് മഠത്തില്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.