മണ്ണാര്‍ക്കാട് നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, നീറ്റ് പരീക്ഷാ വിജയികള്‍, വിവിധ മേഖലകളില്‍ കഴിവ് തെൡയിച്ചവര്‍, നല്ല പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കുടുംബശ്രീ യൂണിറ്റുകള്‍, എസ്.എസ്.എല്‍.സി പരീക്ഷ യില്‍ നൂറ് ശതമാനം വിജയം നേടിയ കെ.ടി.എംസ്‌കൂള്‍, അംഗന്‍വാടിയില്‍ നിന്നും വിരമിച്ച ഹെല്‍പ്പര്‍ എന്നിവരെ ആദരിച്ചു. കൗണ്‍സിലര്‍ അവാര്‍ഡ് വിതരണം ചെയ്തു. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍, കൗണ്‍സിലര്‍ ഷമീര്‍ വേളക്കാടന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഊര്‍മിള, സി.ഡി. എസ് അംഗം വിജയം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.മുഹമ്മദാലി, റിട്ട.എസ്.ഐ അബ്ദുള്‍ റഹ്മാന്‍, പി.ഖാലിദ്, രാമനാഥന്‍, ഗുരുവായൂരപ്പന്‍, ഇന്ദിര ഇടമുറ്റത്ത്, ആസ്യ, കെ.ടി.എം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ് മാസ്റ്റര്‍, പ്രേംകുമാര്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ നായര്‍, സുരേഷ് നടമാളിക, ടിജോ പി ജോസ്, അഭിത് കൃഷ്ണ, തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!