അലനല്ലൂര്‍ : അലനല്ലൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് അലന ല്ലൂര്‍ സര്‍ക്കിള്‍ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. ജില്ലാ സെക്രട്ടറി കെ അബ്ദുന്നാസര്‍ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലതയ്ക്ക് നിവേദനം കൈമാറി.മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാ കുന്ന സാഹചര്യത്തില്‍ അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കുന്നതില്‍ പഞ്ചായത്തിന് പരിമിതി കള്‍ ഉണ്ടെന്നും എങ്കിലും സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും പ്രസിഡന്റ് പറ ഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ, എസ് വൈ എസ് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ അലനല്ലൂര്‍, പ്രസിഡന്റ് ഹസന്‍ ഫഹദ് മാളിക്കുന്ന്, സെക്രട്ടറി കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന്, ഗഫൂര്‍ കീടത്ത് പങ്കെടുത്തു.