മണ്ണാര്‍ക്കാട്: ഗാന്ധിജിയുടെ 75-ാമത് രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കെവിവി ഇഎസ് യൂത്ത് വിംഗ് മണ്ണാര്‍ക്കാട് യൂണിറ്റ് പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലെ ഗാന്ധിപ്ര തിമയും പരിസരവും വൃത്തിയാക്കി.കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ബാബു കോട്ട യില്‍ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം,ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,ട്രഷറര്‍ ജോണ്‍സണ്‍,മണ്ഡലം ജനറല്‍ സെക്ര ട്ടറി ഷമീം കരുവള്ളി,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ യൂണിയന്‍,ബേബി ചാക്കോ,സിബി,കൃഷ്ണദാസ്,ഷബീര്‍,ഷമീര്‍ കിംഗ്‌സ്,പ്രസാദ്,ആസിഫ്,ഹക്കീം,ജുനൈസ്, ഹുസൈന്‍,ലിബീഷ്,അജീഷ്,ശൂരപ്പന്‍,സെലീല്‍,സജി,ഉണ്ണി,ബാബു,നജീബ് അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
