മണ്ണാര്‍ക്കാട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തോ ടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തി.മണ്ഡലം പ്രസിഡന്റ് ടിജോ പി ജോസ് അധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മണി കണ്ഠന്‍ പുളിയത്ത്,സുരേഷ് നടമാളിക,എം.അജേഷ്,വിജേഷ് തോരാപുരം,ശ്യാംപ്രകാശ്, പ്രവീണ്‍ തെന്നാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
