മണ്ണാര്‍ക്കാട് : ആശുപത്രിപ്പടിയിലെ കട തീകത്തി നശിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധി യിലായ ഏകോപന സമിതി മെമ്പറായ കാസിമിന് മണ്ണാര്‍ക്കാട്ടെ വ്യാപാരികളുടെ കൈ ത്താങ്ങ്.വ്യാപാരികളുടെ സഹായത്തോടെ കട പുനര്‍നിര്‍മിച്ച് നല്‍കാനാണ് നീക്കം. ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് സഹായ ധനവും നല്‍കി.ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ സഹായധനം കാസിമിന് കൈമാറി.ശനിയാഴ്ച അര്‍ധരാത്രിയിലാണ് താലൂക്ക് ആശുപത്രിയിലേക്കുള്ള വഴിയിലെ കാസിമിന്റെ പെട്ടിക്കട കത്തി നശിച്ചത്. സാമൂഹിക വിരുദ്ധര്‍ തീയിട്ടതായാണ് പറയുന്നത്.ഉപജീവമാര്‍ഗം അഗ്നിക്കിരയായതോ ടെ പ്രയാസത്തിലായ കാസിമിന് നേരെ സഹപ്രവര്‍ത്തകരുടെ സഹായഹസ്തം നീണ്ടത് വലിയ ആശ്വാസമായി.നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന മയക്ക് മരുന്ന് മാഫിയക ളെയും സാമൂഹിക വിരുദ്ധരേയും അമര്‍ച്ച ചെയ്യണമെന്നും കുറ്റവാളികളെ മാതൃകാപ രമായി ശിക്ഷിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് ബാ സിത്ത് മുസ് ലിം,ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,ട്രഷറര്‍ ജോണ്‍സണ്‍,മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീം കരുവള്ളി,യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ യൂണിയന്‍, ബേബി ചാക്കോ, സിബി,കൃഷ്ണദാസ്, ഷബീര്‍,ഷമീര്‍,പ്രസാദ്, ആസിഫ്,ഹക്കീം,ജുനൈദ്, ഹുസൈന്‍,ലബീഷ്,അജീഷ്,ശൂരപ്പന്‍,സെലീല്‍,സജി,ഉണ്ണി,ബാബു,നജീബ് അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
