അഗളി: ചെറുധാന്യ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാവരുതെന്നത് സര്‍ക്കാര്‍ നയ മെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.2023 അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം സംസ്ഥാനതല ഉദ്ഘാടനവും മില്ലറ്റ് വില്ലേജ്, റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ്-അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്ത ചെറുധാന്യങ്ങളുടെ വിളവെടുപ്പ് ഉത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി.അട്ടപ്പാടി പൊട്ടിക്കലില്‍ ആദിവാസി കര്‍ഷകര്‍ക്കാപ്പം റാഗി കൊയ് തെടുത്തായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
കൃഷി ചെയ്യുന്ന കര്‍ഷകന്‍ തന്നെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ നട ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് ചെറു ധാന്യപദ്ധതി. ഇതില്‍ ഒരു ഇടനിലക്കാര നെയും അനുവദിക്കില്ല. കൃഷി വകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും കര്‍ഷകരെ സ ഹായിക്കാന്‍ വേണ്ടി മാത്രമായി പ്രവര്‍ത്തിക്കും. രാജ്യത്തിന് മാതൃകയാവുന്ന ചെറുധാ ന്യഗ്രാമമായി അട്ടപ്പാടി മാറുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര എന്നിവയ്ക്ക് ഭൗമസൂചിക പദവി ലഭിച്ചതായും മന്ത്രി അറിയിച്ചു. ഭൗമസൂചിക പദവി ലഭിച്ചതിലൂടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വിപണനം കൂടുതല്‍ ആവാന്‍ സഹായിക്കും. കീടനാശിനി ചേരാത്ത തനതായ ചെറുധാന്യത്തിന് ഇന്ത്യയിലും വിദേ ശത്തും വലിയ വിപണിയാണ് ഉള്ളത് അത് പ്രയോജനപ്പെടുത്തുമെന്നും ഇതിനുവേണ്ടി അന്താരാഷ്ട്ര നിലവാരമുള്ള പാക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിങ്ങുമായി ചേര്‍ന്ന് പ്രത്യേക പരിശീലനം നല്‍കുമെ ന്നും മന്ത്രി പറഞ്ഞു.
കൃഷി ചെയ്യുന്ന കര്‍ഷകന് മികച്ച വില ലഭിക്കുന്നതിന് മൂല്യ വര്‍ധിത ഉത്പാദനം കര്‍ ഷകര്‍ക്ക് തന്നെ സാധ്യമാവണം. കര്‍ഷകനെ ഇതിന് പ്രാപ്തനാക്കാനുള്ള എല്ലാ സൗകര്യ വും സര്‍ക്കാര്‍ ഒരുക്കും. കര്‍ഷകനെ കമ്പനി ഉണ്ടാക്കുന്നതിനും വിപണനം സാധ്യമാ ക്കുന്നതിനും കൃഷിവകുപ്പ് സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൂല്യ വര്‍ധിത കൃഷി മിഷന്‍ രൂപീകരിക്കുന്നത്. 11 വകുപ്പുകള്‍ ഇതില്‍ കര്‍ഷകനെ സഹായിക്കും. വരും വര്‍ഷങ്ങളില്‍ 2109 കോടി രൂപ ഇതിനു വേണ്ടി മുടക്കും. മൂല്യ വര്‍ധിത ഉത്പന്ന ങ്ങളുടെ വിപണത്തിനുവേണ്ടി കേരള അഗ്രോ ബിസിനസ് കമ്പനിയും കാപ്‌ക്കോ എന്ന പേരില്‍ മറ്റൊരു കമ്പനിയും രൂപീകരിക്കും. കര്‍ഷകരുടെയും ആദിവാസികളുടെയും ഉല്‍പ്പന്നങ്ങളുടെ വിപണനമാണ് ഇവ ലക്ഷ്യം വെക്കുന്നത്. കര്‍ഷകന് പങ്കാളിത്തം നല്‍കി സിയാല്‍ മാതൃകയില്‍ ഒരു കമ്പനിയായിരിക്കും രൂപീകരിക്കുക. ഗോതമ്പ്, അരി എന്നിവയെക്കാള്‍ മികച്ച ഭക്ഷണമാണ് ചെറുധാന്യങ്ങള്‍ എന്ന് ലോകം തിരിച്ചറി യുകയാണ് ഇത് അട്ടപ്പാടിക്ക് വലിയ സാധ്യതയാണ്. ചെറുധാന്യ കൃഷിക്ക് വേണ്ടി എസ്.ടി. വകുപ്പ് 130 ലക്ഷവും കൃഷി വകുപ്പ് 320 ലക്ഷം രൂപയും ഇതിനകം പ്രയോജന പ്പെടുത്തി കഴിഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 607 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. അട്ടപ്പാടി ചെറു ധാന്യ കൃഷി പദ്ധതിയിലൂടെ 14000 കിലോ ധാന്യം സംഭരിക്കാനും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കാനും കഴിഞ്ഞിട്ടുണ്ട്. ചെറുധാന്യ കര്‍ഷകര്‍ക്ക് വേണ്ടി ആരംഭിച്ച ഫാര്‍മേഴ്‌സ് കമ്പനി മാതൃകയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി കമ്പനികള്‍ രൂപീകരിക്കാ നും ആലോചനയുണ്ട്.വന്യമൃഗ ശല്യം മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകന് നിലവില്‍ വനം വകുപ്പ് ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ എന്നിവരാണ് സഹായം നല്‍കുന്നത്. കര്‍ഷകന്‍ സമൂഹത്തിന് വേണ്ടി ജോലി ചെയ്യുന്നവനാണ് എന്ന് ഉള്‍ക്കൊ ണ്ട് കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പ് തുക മാറ്റിവയ്ക്കാന്‍ തീരുമാനി ച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഗളി ഗ്രാമപഞ്ചായത്തിലെ ചെമ്മണ്ണൂരില്‍ നടന്ന പരിപാടിയില്‍ അഡ്വ. എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി.മുതിര്‍ന്ന കര്‍ഷകനായ ചെമ്മണ്ണൂര്‍ ചെല്ല മൂപ്പനെ ആദരിച്ചു.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍,ജില്ലാ പഞ്ചായത്ത് അംഗം പി.സി.നീതു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എസ്. സനോജ്, ജോസ് പനയ്ക്കാമറ്റം, എ. സെന്തില്‍ കുമാര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ അഗ്രിക്കള്‍ച്ചര്‍ പ്രൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പി.രാജശേഖരന്‍ , പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ. സരസ്വതി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.