അലനല്ലൂര്‍: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ എടത്താട്ടുകര മണ്ഡലം കമ്മറ്റി വെള്ളിയഞ്ചേരിയില്‍ സംഘടിപ്പിച്ച വൈജ്ഞാനി ക സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി അധ്യ ക്ഷത വഹിച്ചു.മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയ റക്ടര്‍ ഫൈസല്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊ ടി,ടി.കെ.മുഹമ്മദ്, ഐ.അബ്ദുള്‍ കബീര്‍,ഹംസം തച്ചമ്പെറ്റ, ടി.കെ. മുഹമ്മദ് സക്കീര്‍, എം.മുഹമ്മദ് റാഫി എന്നിവര്‍ പ്രസീഡിയം നിയ ന്ത്രിച്ചു.വിസ്ഡം സ്റ്റുഡന്റ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി,
മണ്ഡലം സെക്രട്ടറി സാദിഖ് എടത്തനാട്ടുകര, കെ.അയമു എന്നിവര്‍ സംസാരിച്ചു.