അലനല്ലൂര്‍: ജില്ല നെഹ്‌റു യുവ കേന്ദ്രയുടെ ക്യാമ്പയിനുമായി ബന്ധ പ്പെട്ട് മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്ലബ് അംഗങ്ങളായ 20 ഓളം പേര്‍ രക്തദാനം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷറ ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത് അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്തംഗം പടുവില്‍ കുഞ്ഞുമുഹമ്മദ്, ക്ലബ് സെക്രട്ടറി ശിഹാബുദ്ധീന്‍ ചക്കംതൊടി,ബ്ലഡ് ഡോണേഴ്‌സ് ഫോറം കണ്‍വീനര്‍ മുസ്തഫ ചക്കംതൊടി, സി.റഫീഖക്കലി, സി. മുജീബ്, ടി.ആഷിര്‍ ഷഹാന്‍, സി.പി ഷാജഹാന്‍, പി.നൗഷാദ്, കെ. ആഷിഖ്, ഷഫീഖ്, സിഅന്‍ഷാദ്,ടി.കെ നാസര്‍,കെ ഷക്കീഫ് തുടങ്ങിയവര്‍ സബന്ധിച്ചു.