അഗളി: ബിആര്‍സിയുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വിളംബര ജാഥ,തെരുവ് നാടകം,ഫ്‌ളാഷ് മൊബ് കലാപരിപാടികള്‍,ഗെയിംസ് എന്നിവയു ണ്ടായി.പ്രാദേശിക പഠനയാത്രയുടെ ഭാഗമായി അഗളി പൊലീസ് സ്റ്റേഷനും മറ്റ് പൊതുസ്ഥാപനങ്ങളും സന്ദര്‍ശിച്ചു.വിളംബര ജാഥ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീ കുമാര്‍ ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് പനക്കമറ്റം ,അഗളി ബിപിസി ഭക്തഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.