അഗളി: അട്ടപ്പാടിയില്‍ ആദിവാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്ന കാട്ടാനകളെ വന്യജവി സംരക്ഷണ നിയമപ്രകാരം വെടിവെച്ച് കൊല്ലുകയോ മയക്കുവെടി വെച്ച് പിടി കൂടി നാട്ടാനയാക്കുകയോ ചെയ്യണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അട്ടപ്പാടി മേഖല സമ്മേളനം ആവ ശ്യപ്പട്ടു.സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ഉദ്ഘാടനം ചെയ്തു.ഫാ.സജി വട്ടുകുളം,സംസ്ഥാന ലീഗല്‍ സെല്‍ അംഗം ജോസി ജേക്കബ്,ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, കോ ഓര്‍ഡിനേറ്റര്‍ ജോയി മാളിയേക്കല്‍,ഭാരവാഹികളായ എം.അബ്ബാസ്,സോണി പ്ലാത്തോട്ടം,ഡോ.സി ബി സക്കറിയാസ്,ബിനു തോമസ് എന്നിവര്‍ സംസാരിച്ചു.