കോട്ടോപ്പാടം : ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനങ്ങളുടെ പ്രചാര ണാര്‍ത്ഥം എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ ‘വിപ്ലവം തെരു വകള്‍ ഉണരുന്നു’എന്ന ശീര്‍ഷകത്തില്‍ റാന്തല്‍ പ്രകടനം നടത്തി. സെക്ടര്‍ സെക്രട്ടറി സ്വഫ് വാന്‍ കാഞ്ഞിരംകുന്ന് ആമുഖപ്രഭാഷണം നടത്തി. ഡിവിഷന്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് ഫായിസ് റഷാദി സന്ദേശ പ്രഭാഷണവും നടത്തി. അലനല്ലൂര്‍ ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ കൂമഞ്ചേരിക്കുന്ന്,അമീന്‍ സഖാഫി ഭീമനാട്, സെക്ടര്‍ സെക്രട്ടറിമാരായ നജീബ് കൂമഞ്ചേരിക്കുന്ന്, ജാഫര്‍ സ്വാ ദിഖ് കാഞ്ഞിരംകുന്ന്,ഷാനിബ് ചെറിയപാറ, സിറാജ് തിരുവഴാം കുന്ന്, ഫാരിസ് കാഞ്ഞിരംകുന്ന്, ഫാസില്‍ ഫിറോസ് കൂമഞ്ചേ രിക്കുന്ന് പങ്കെടുത്തു.