പാലക്കാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്ര മങ്ങളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ല വനിത ശിശുവിക സന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ദിനാചരണം നടന്നു. അതിന്റെ ഭാഗമായി ജില്ല വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിവിധ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവുമാ യി ബന്ധപ്പെട്ട പദ്ധതികള്‍ സംബന്ധിച്ച് ജില്ല വനിത സംരക്ഷണ ഓഫീസര്‍ ലൈജു.വി.എസ് , ജില്ല വനിത ശിശു വികസന ഓഫീസ ര്‍ റ്റിജു റേച്ചല്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ് ഓഫീസര്‍ ശുഭ എന്നിവര്‍ സംസാരിച്ചു. കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഒറ്റപ്പാലം സബ് കലകടര്‍ ഡി.ധര്‍മ്മലശ്രീ ഉദ്ഘാടനം ചെ യ്തു.
കുട്ടികളുടെയും വനിതകളുടെയും ക്ഷേമത്തിനായി വിവിധ നിയമ വ്യവസ്ഥകള്‍ നിലവിലുണ്ടെന്നും അത് സംബന്ധിച്ച് ഇവര്‍ അറി ഞ്ഞിരിക്കണമെന്നും അല്ലാത്തപക്ഷം അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യമുണ്ടാകുമെന്നും ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ പറഞ്ഞു. അതിക്രമങ്ങള്‍ക്കിരയാവുന്നത് മറിച്ചുവെയ്ക്കാതെ ഉറ ക്കെ പ്രതികരിക്കുമ്പോള്‍ നീതി രൂപീകരിക്കപ്പെടുമെന്നും ഇത്തരം ക്യാമ്പയിനുകള്‍ കൂടുതല്‍ അറിവിലേക്കും ബോധവത്ക്കരണ ത്തിലേക്കും നയിക്കുമെന്നും ഡി. ധര്‍മ്മലശ്രീ ഉദ്ഘാടന പ്രസംഗ ത്തില്‍ പറഞ്ഞു.
ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകള്‍ സ്വീകരിക്കേണ്ട നിയമ മാര്‍ഗങ്ങള്‍ എന്നിവ സംബദ്ധിച്ച് ജില്ല വനിത സംരക്ഷണ ഓഫീസര്‍ ലൈജു സംസാരിച്ചു. മണ്ണാര്‍ക്കാട്, കടമ്പഴിപ്പുറം, അട്ട പ്പാടി, മേഴ്‌സി കോളേജ്, വടക്കഞ്ചേരി , ചിറ്റൂര്‍ വിശ്വാസ്, വിളയൂര്‍ ഗ്രാമപഞ്ചായത്ത് മഹിളാ മന്ദിരം, മുട്ടികുളങ്ങര മഹിളാമന്ദിരം തുടങ്ങി ജില്ലയില്‍ നിലവില്‍ എട്ട് സര്‍വീസ് പൊവൈഡിങ്ങ് സെന്ററുകള്‍ ഉണ്ട്. ഇതിലൂടെ സ്ത്രീകള്‍ക്ക് ആവശ്യമായ സൗജന്യ നിയമസഹായവും കൗണ്‍സിലിങ്ങും ലഭിക്കുമെന്നും ജില്ല വനിത സംരക്ഷണ ഓഫീസര്‍ ലൈജു പറഞ്ഞു.
കുട്ടികള്‍, വനിതകള്‍ എന്നിവര്‍ക്കായുള്ള അഭയകിരണം, സഹായ ഹസ്തം പദ്ധതികള്‍, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ ധനസഹായ പദ്ധതികള്‍ സംബന്ധിച്ച് വനിത ശിശുവികസ ന ജില്ല ഓഫീസര്‍ റ്റിജു റേച്ചല്‍ , നിര്‍ധനരായ കുട്ടികള്‍ക്ക് സംര ക്ഷണം നല്‍കുന്ന ഫോസ്റ്റര്‍ കെയര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സംബന്ധിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ശുഭ എന്നിവര്‍ സംസാരിച്ചു.
സ്ത്രീ സംരക്ഷണത്തിനും മുന്നറ്റേത്തിനുമായി വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികള്‍, വായ്പാ – ധനസഹായ പദ്ധതികള്‍ എന്നിവ യെക്കുറിച്ച് വിശദീകരിച്ചു. വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.