പാലക്കാട്: ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കണമെന്നും വി.കെ.ശ്രീകണ്ഠന്‍ എം.പി. പറഞ്ഞു.ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ജല്‍ജീവന്‍ മിഷന്‍ യോഗത്തില്‍ അ ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍വ്വേ നമ്പ ര്‍, ലാന്‍ഡ് വാല്യൂ, പോലുള്ള നടപടികള്‍ വൈകിപ്പിക്കരുതെന്നും, ഇത്തരം നടപടികള്‍ എളുപ്പത്തിലാക്കിയാല്‍ ജോലികള്‍ സുഗമമാ യി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കഞ്ചേരി,വടക്കഞ്ചേരി, കണ്ണമ്പ്ര, കൊടുവായൂര്‍, വണ്ടാഴി, പ ഞ്ചായത്തുകളില്‍ വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിക്കാന്‍ 68 സെന്റ് ഭൂമിയാ ണ് ആവശ്യമായിട്ടുള്ളത്. ഇത് സ്വകാര്യ ഭൂമി ആയതിനാല്‍ ഏറ്റെടു ക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജലജീവന്‍ മിഷന്റെ ജില്ലാതല ജല ശുചിത്വമിഷന്‍ സമിതിയില്‍ ചെയര്‍പേഴ്സണ്‍ ജില്ലാ കലക്ടറും, കണ്‍വീനറായി ഡി.ഡബ്ല്യു.എസ്.മെമ്പര്‍ സെക്രട്ടറി ബേബി ജോര്‍ ജും, മെമ്പര്‍മാരായി എം.പി.മാരായ രമ്യ ഹരിദാസും വി. കെ ശ്രീക ണ്ഠനു അംഗങ്ങളായ സമിതിയാണ് ജല്‍ജീവന്‍ മിഷന്റെ ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി,ഒറ്റപ്പാലം സബ് കളക്ടര്‍ സി.ധര്‍മല ശ്രീ, മലമ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.അനില്‍ കുമാര്‍ജില്ലാ പ്ളാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ജില്ലയിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, വെള്ളിനേഴി, കുഴല്‍മന്ദം, പഞ്ചാ യത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.