മണ്ണാര്‍ക്കാട്: നാട്ടുനന്‍മയുടെ പൂക്കളം തീര്‍ത്ത് നല്ലോണ സദ്യയൊ രുക്കി പഴേരി ഗ്രൂപ്പ് ഒത്തൊരുമയുടെ ഓണം ആഘോഷിച്ചു.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന ഓണോഘാഷം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സമത്വത്തിന്റേയും സത്യനന്‍മയുടേയും ഉത്സവമായ ഓണം നല്‍കുന്ന സന്ദേശത്തിന് പുതിയ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് എംഎല്‍എ പറഞ്ഞു.പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഷെരീഫ് ഹാജി അധ്യ ക്ഷനായി.ഡിവൈഎസ്പി വി.എ കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സലാം മാസ്റ്റര്‍,പഴേരി ഗ്രൂപ്പ് ജനറ ല്‍ മാനേജര്‍ അജിത് മോഹന്‍,പഴേരി ഗോള്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ വര്‍ഗീസ് സ്‌കറിയ എന്നിവര്‍ ഓണം ഓര്‍മ്മകള്‍ പങ്കുവെച്ചു.അല്‍ അമീന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ മാനേജര്‍ ലത്തീഫ് പൊള്ളക്കുന്ന ന്‍,സാമിയാ ഗ്രൂപ്പ് എംഡി ഇസഹാഖ്,സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു,പഴേരി ഗ്രൂപ്പ് ഡയറക്ടര്‍ ജബ്ബാര്‍,ബില്‍ഡണ്‍ സ്റ്റീല്‍ സ് ജിഎം വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഴേരി ഗോള്‍ഡ് ഡയറക്ടര്‍ പി.ബിനീഷ് സ്വാഗതവും സിഎഫ്ഒ ബിജുകുമാര്‍ നന്ദി യും പറഞ്ഞു.വിവിധ മത്സരങ്ങളും നടന്നു.വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!