മണ്ണാര്‍ക്കാട്: ഇന്ത്യയെ ഭിന്നിപ്പിക്കുന്ന സര്‍ക്കാരിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂ ട്ടത്തില്‍ പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി യ ബൈക്ക് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള മുഖ്യമന്ത്രിയും സര്‍ക്കാരും ബിജെപി സര്‍ക്കാരി ന്റെ ബിടീമാണെന്നും രാഹുല്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസിലേക്ക് പുതുതായെത്തിയവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും നിര്‍വഹി ച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, ബ്ലോ ക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,ജില്ലാ യൂത്ത് കോ ണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് അരുണ്‍ കുമാര്‍ പാലക്കുറുശ്ശി,ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍,അമീന്‍ നെല്ലിക്കുന്നന്‍, ആഷിക്ക് വറോ ടന്‍ എന്നിവര്‍ സംസാരിച്ചു.നൂറ് കണക്കിന് ബൈ ക്കുകളുടെ അക മ്പടിയോടെ കുന്തിപ്പുഴയില്‍ നിന്നും ആരംഭിച്ച റാലി നെല്ലിപ്പുഴയി ല്‍ സമാപിച്ചു.