കോട്ടോപ്പാടം : ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി യ്ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.213 പുതിയ പദ്ധതികളും 63 സ്പില്‍ ഓവര്‍ പദ്ധതികളിലുമായി 27,53,84,620 രൂപ അടങ്കലായിട്ടുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അറിയിച്ചു.
ഉല്‍പ്പാദന മേഖലയില്‍ 35 പ്രൊജക്ടുകളിലായി 26043067 രൂപയും സേ വന മേഖലയില്‍ 118 പ്രൊജക്ടുകളിലായി 217124658 രൂപയും പശ്ചാ ത്തല മേഖലയില്‍ 123 പ്രൊജക്ടുകളിലായി 32216895 രൂപയും വകയി രുത്തിയിട്ടുണ്ട്.കാര്‍ഷിക മേഖലയില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് പ്രധാന്യം നല്‍കി.സേവന മേഖലയില്‍ പാര്‍പ്പിടം,ബഡ്‌സ് സ്‌കൂള്‍,അങ്കണവാടി പോഷകഹാരം,സാന്ത്വന പരിചരണം,ഭിന്നശേ ഷി സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികള്‍ക്കും ആരോഗ്യമേഖലയി ല്‍ നിത്യരോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യല്‍,വനിതകള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ആയുര്‍വേദ ആരോഗ്യ പരിരക്ഷ പദ്ധതി എന്നിവയും നടപ്പിലാക്കുന്നു.ഗ്രാമീണ മേഖലയിലെ മുഴുവ ന്‍ റോഡുകളും ഗതാഗതയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
വാര്‍ഷിക പദ്ധതിയ്ക്ക് യഥാസമയം അംഗീകാരം ലഭിക്കുന്നതിനാ യി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച പഞ്ചായത്ത് അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.