തെങ്കര : തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗ ണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം എത്രയും വേഗം പ്രദേശത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യമുയരുന്നു. ഇത് സംബന്ധിച്ച് റെവന്യു,കൃഷി വകുപ്പ് മന്ത്രിമാര്‍ക്കും ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയതായി സിപിഐ ലോക്കല്‍ സെക്രട്ടറി ഭാസ്‌കരന്‍ മുണ്ടക്കണ്ണി അറിയിച്ചു.

തെങ്കരയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ട ങ്ങളില്‍ ഒന്നര പതിറ്റാണ്ട് കാലത്തോളം എന്‍ഡോസള്‍ഫാന്‍ തളി ച്ചിരുന്നു.2011ല്‍ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിനെ തുടര്‍ന്ന് അവശേഷിച്ച 300 ഓളം ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് ഗോഡൗണില്‍ വലിയ സുരക്ഷിതത്വങ്ങളൊന്നുമില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ബാരലുകള്‍ക്ക് കാലക്രമേണ നാശം സംഭവിച്ചപ്പോള്‍ തന്നെ കീടനാശിനി ഇവിടെ നിന്നും മാറ്റണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെ ട്ടിരുന്നു.എന്നാല്‍ അതിന് പകരം പത്ത് ലക്ഷം രൂപ ചെലവിട്ട് കൂടുതല്‍ ഉറപ്പുള്ള മറ്റൊരു ബാരലുകളിലേക്ക് മാറ്റുന്ന പ്രക്രി യയാണ് അധികൃതരിടപെട്ട് നടത്തിയത്.2014ല്‍ ഡോ.അഷീലിന്റെ നേതൃത്വത്തിലായിരുന്ന ഇത് നടന്നത്.എത്രയും വേഗം എന്‍ഡോസ ള്‍ഫാന്‍ ഇവിടെ നിന്നും കൊണ്ട് പോയി നീര്‍വീര്യമാക്കുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പും വര്‍ഷങ്ങള്‍ക്കിപ്പുറം പാഴായിരിക്കു കയാണ്.മാത്രമല്ല പ്രകൃതിയ്ക്കും മനുഷ്യനും എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലമുണ്ടായ ദുരവസ്ഥയെ കുറിച്ച് പഠനം നടത്താനോ അതിന് വേണ്ട പരിഹാരം കാണാനോ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.

വ്യാപകമായി എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നതിനെ തുടര്‍ന്ന് സെ റിബ്രറല്‍ പാള്‍സി ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഗുരുതരമായ ആരോ ഗ്യപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.തെങ്കര,കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ നൂറ് കണക്കിന് പേരാണ് ദുരിതബാധിതരായി കഴിയുന്നത്.ഇവരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണക്കാക്കാത്തതിനാല്‍ ഒരു ആനുകൂല്ല്യവും ലഭിക്കുന്നില്ല.ശേഖരത്തില്‍ നിന്നും ഇടയ്ക്കി ടെ ദുര്‍ഗന്ധം പരക്കുന്നതായും പരാതിയുണ്ട്.സമീപത്തെ അരുവി യിലും മറ്റും കലരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഭാസ്‌കരന്‍ മുണ്ടക്കണ്ണി ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!