മണ്ണാര്‍ക്കാട്: ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ അധികൃതര്‍ ശാശ്വത നടപടി കള്‍ സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃ യോഗം ആവശ്യപ്പെട്ടു.

താലൂക്കിലെ തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍ പ ഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങളിലുള്ളവര്‍ വന്യജീവി ആ ക്രമണത്തില്‍ കടുത്ത ആശങ്കയിലും ഭീതിയിലുമണ് താമസിച്ച് വ രുന്നത്.ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങുന്നത് പതിവായി. വ്യാ പകമായി കൃഷി നശിപ്പിക്കുന്നു.പുലര്‍ച്ചെ ജോലിക്കിറങ്ങുന്ന ടാപ്പിം ഗ് തൊഴിലാളികളും മത്സ്യ കച്ചവടക്കാരുമെല്ലാം ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.വളര്‍ത്തു മൃഗങ്ങള്‍ ആക്രമിക്കപ്പെട്ടാലും കാര്‍ഷി ക വിളകള്‍ നശിപ്പിച്ചാലും സയമബന്ധിതമായി നഷ്ടപരിഹാരവും അനുവദിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി.ജനങ്ങളോടും കര്‍ ഷകരോടും കാണിക്കുന്ന ഇത്തരം അനാസ്ഥ അവസാനിപ്പിക്കണ മെന്നും വിള നാശത്തിന് സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യ മാക്കണമെന്നും ആവശ്യപ്പെട്ടു.

കെപിസിസി നിര്‍വ്വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്ക ത്തലി അധ്യക്ഷനായി.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ പി അഹമ്മദ് അഷ്റഫ്,പി.ആര്‍ സുരേഷ്,കെ ബാലു,പി മുരളീധരന്‍, സുഗുണകുമാരി,അന്‍വര്‍ അമ്പാടത്ത്,ഗിരീഷ് ഗുപ്ത,കാസിം ആലായ ന്‍,സക്കീര്‍ തയ്യില്‍,ഉമ്മര്‍ മനച്ചിത്തൊടി,ടി.കെ ഇപ്പു,ശിഹാബ് കുന്ന ത്ത്,ഹബീബുള്ള അന്‍സാരി,വി.സി രാമദാസ്,പി അബ്ദുല്‍ സമദ്, ഇ.ശശിധരന്‍,എസ് രാമന്‍കുട്ടി,പി ഖാലിദ്,വി.പ്രീത,നൗഷാദ് ചേലം ഞ്ചേരി,വി.മണികണ്ഠന്‍,ആസിഫ് കാപ്പില്‍ തുടങ്ങിയവര്‍ സംസാ രിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!