മണ്ണാർക്കാട്:മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനാചരണവും ആദ്യകാല പ്രവർത്തകർ ക്കുള്ള സ്നേഹാദരവും നടത്തി. മുൻ സംസ്ഥാന സെക്രട്ടറിയും സ്ഥാപകാംഗവുമായ എം.കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ.പി.ടി. നാസർ അധ്യക്ഷനാ യി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.മൊയ്തീൻ ആദ്യകാല പ്രവർത്തകരെ ആദരി ച്ചു.ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് സ്ഥാപക ദിന സന്ദേശം നൽകി. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് കെ.എച്ച്. ഫഹദ്,ജില്ലാ പ്രസിഡണ്ട് സഫ്വാൻ നാട്ടുകൽ, സി.കെ .അബ്ദുൽ നാസർ,കെ.പി.അഷ്റഫ്,ഒ.എം.ഇസ്ഹാഖ്,കെ. പി.സഈദ്,കെ.ടി.മുഹമ്മദ് ഷമീർ സംസാരിച്ചു..
