കോട്ടപ്പുറം:മഹല്ല് ജമാ അത്ത് കൗണ്‍സില്‍ പാലക്കാട് ജില്ല പ്രതി നിധി സമ്മേളനവും പൗരത്വ രജിസ്ട്രറിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരെയുള്ള പ്രതിഷേധ സദസ്സും കോട്ടപ്പുറം അല്‍ഫലാഹ് ഇസ്ലാമിക് സെന്ററില്‍ നടന്നു.പൗരത്വ നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സീനിയര്‍ പൈസ് പ്രസിഡന്റ് അഡ്വ പികെ മുഹമ്മദ് പുഴക്കര ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ എഎ ഇസ്മായില്‍ ഫൈസി അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി പികെഎ കരീം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഐ ഷിഹാബു ദ്ദീന്‍ കായംകുളം, സംസ്ഥാന ഒര്‍ഗനൈസിംഗ് സെക്രട്ടറി സഹല്‍ ക്ലാരി,യൂത്ത് കൗണ്‍സില്‍ സംസ്ഥാന അഡ്‌ഹോക്ക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജലീല്‍ എസ് പെരുമ്പളത്ത്,കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍,പഞ്ചായത്ത് അംഗം ഒ നാസര്‍, അബു പാലോട്,സക്കീര്‍ ഹുസൈന്‍ സഖാഫി കോട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ എ മുസ്തഫ സ്വാഗതം പറഞ്ഞു. പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇല്ല്യാസ് താളിയില്‍ (പ്രസിഡന്റ്) സി മൊയ്തീന്‍ കുട്ടി (ജനറല്‍ സെക്രട്ടറി) മണ്‍സൂര്‍ അലി മിസ്ബാഹി (ട്രഷറര്‍).സംസ്ഥാന കമ്മിറ്റി അംഗം പി അബ്ദുള്‍ ഖാദര്‍ എറണാകുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.