മണ്ണാര്‍ക്കാട്:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണ മെന്നാ വശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷ ദിനത്തില്‍ മണ്ണാര്‍ക്കാട് പ്രതിഷേധാഗ്നിയും നിശാധര്‍ണ്ണയും നടത്തും. രാത്രി പത്ത് മണി മുതല്‍ 12 മണി വരെ ആശുപത്രി പ്പടിയിലാണ് സമരം. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്യും.എഐസിസി റിസര്‍ച്ച് വിഭാഗം കേരള സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ പി സരിന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് റീജനല്‍ കമ്മിറ്റി അറിയിച്ചു.