അലനല്ലൂര്‍:കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ജിജ്ഞാസയും സര്‍ ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു.അമ്പിളി ഗാനങ്ങളിലൂടെ ചാന്ദ്രദിന പതിപ്പ്,പോസ്റ്റര്‍ നിര്‍മാണം,റോക്കറ്റ് നിര്‍മാണം,അഭിമുഖം,ഡോക്യുമെന്ററി പ്രദര്‍ശനം,ക്വിസ് എന്നി യുണ്ടായി.മൂണ്‍ഫെസ്റ്റ് പ്രധാന അധ്യാപകന്‍ പി.നാരായണന്‍ ഉദ്ഘാ ടനം ചെയ്തു.അധ്യാപകരായ എന്‍.അലി അക്ബര്‍, കെ.രമാദേവി, പി.ജിഷ,സി.പി വഹീദ, എ.നുസൈബ, എ.പി സാലിഹ,പി.പ്രിയ ,ഇ.പ്രിയങ്ക, സി.പി മുഫീദ,കെ.ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!