കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹിന്ദി ഭാഷാ ക്ലബ്ബ് ഉദ്ഘാടനവും ലേഖന്‍ പുസ്തിക പ്രകാശനവും നടത്തി.സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി അധ്യക്ഷനായി.ഹിന്ദി പഠനം പരിപോഷിപ്പിക്കുന്നതിനാ യി സ്‌കൂള്‍ ഹിന്ദി സബ്ജക്ട് കൗണ്‍സില്‍ ആവിഷ്‌കരിച്ച സരള്‍ ഹിന്ദി പഠന പദ്ധതിയുടെ ഭാഗമായുള്ള ലേഖന്‍ പുസ്തിക മാനേജര്‍ റഷീദ് കല്ലടി പ്രകാശനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് ഹമീദ് കൊമ്പത്ത്, റിസോഴ്സ് ഗ്രൂപ്പ് കണ്‍വീനര്‍ ജി.അമ്പിളി,ജോണ്‍ റിച്ചാര്‍ഡ്,റഷീദ് കൊടക്കാട്,പി.ശ്യാമപ്രസാദ്,കെ.മൊയ്തുട്ടി,കെ.എം.മുസ്തഫ സം സാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!