അഗളി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അട്ടപ്പാടിയുടെ അ ഭിമാന ഗായിക നഞ്ചിയമ്മയെ എച്ച്ഡിഇപി ആദരിച്ചു.അഗളി ഗൂളി ക്കടവ് നക്കുപ്പതിപിരിവ് ഊരിലെ വീട്ടിലെത്തിയാണ് നഞ്ചിയമ്മ യെ ആദരിച്ചത്.എച്ച്ഡിഇപി ഭാരവാഹികളായ അബ്ദുല്‍ ഹാദി അറ യ്ക്കല്‍,അന്‍വര്‍ ഓഫ് റോഡ്,മാധ്യമ പ്രവര്‍ത്തകന്‍ ബേസില്‍ പി ദാസ് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
ഗോത്രതാളത്തിന്റെ ജൈവികതയും തനിമയും നിറഞ്ഞ ഗാനത്തി ലൂടെയാണ് നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായത്.ഒറ്റ സിനിമയിലൂടെ പ്രശസ്തയായ ആദിവാസി കലാ കാരിയായ നഞ്ചിയമ്മ അട്ടപ്പാടിയുടെ അത്ഭുതമാണെന്ന് എച്ച്ഡി ഇപി ഭാരവാഹികള്‍ പറഞ്ഞു.സാമ്പ്രദായിക ചലച്ചിത്ര ഗാനങ്ങളുടെ കള്ളിയിലൊതുങ്ങുന്നതല്ല സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ കളക്കാത്ത സന്ദനമേരെ എന്ന് തുട ങ്ങുന്ന നഞ്ചിയമ്മയുടെ പാട്ട്.ആര് കേട്ടാലും മൂളിപ്പോകുന്ന ഈ പാട്ട് മലയാള സിനിമയുടെ ചരിത്രത്തിലാണ് അടയാളപ്പെടുത്തിയിരി ക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
അവാര്‍ഡിന്റെ സന്തോഷം പങ്കുവെച്ച നഞ്ചിയമ്മ തന്റെ നേട്ടങ്ങ ളെല്ലാം സംവിധായകന്‍ സച്ചിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പി ച്ചു.2020ലെ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരവും നഞ്ചിയമ്മ നേടിയിരുന്നു.കുടുംബത്തോടൊപ്പം നക്കുപ്പതിപിരിവ് ഊരിലാണ് താമസം.കൃഷിപ്പണിയെടുത്തും ആടുകളേയും പശുക്ക ളേയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചിയമ്മ യ്ക്ക് ജീവനാണ് പാട്ട്.തലമുറകള്‍ കൈമാറി വന്ന ഈണങ്ങളാണ് നഞ്ചിയമ്മയിലൂടെ മലയാള സിനിമയിലെത്തിയത്.ആദിവാസി കലാകാരനും ചലച്ചിത്ര താരവുമായ അട്ടപ്പാടി സ്വദേശി പഴനിസ്വാ മി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലെ അംഗവുമാണ് നഞ്ചിയമ്മ.