മണ്ണാര്‍ക്കാട്: തൊഴിലവസരങ്ങളുടെ വിശാല ലോകം തുറന്നിടുന്ന സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ്ടോപ് ചിപ്പ് ലെവല്‍ റിപ്പയറിംഗ് പഠന മേഖലയിലെ മണ്ണാര്‍ക്കാട്ടെ പ്രമുഖ സ്ഥാപനമായ ടെക്നിറ്റി സ്മാര്‍ട്ട് ഫോണ്‍ ആന്‍ഡ് ലാപ് ടോപ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു.സ്മാര്‍ട്ട് ഫോണ്‍ എഞ്ചിനീയ റിംഗ്,ലാപ് ടോപ്പ് ചിപ്പ് ലെവല്‍ സര്‍വീസ്,സിസിടിവി ആന്‍ഡ് സെ ക്യൂരിറ്റി സിസ്റ്റം എന്നീ കോഴ്സുകളാണ് ടെക്നിറ്റി അക്കാദമിയിലുള്ള ത്.3,6,12 മാസങ്ങളില്‍ പൂര്‍ത്തിയാക്കാവുന്ന കോഴ്സുകള്‍ ചുരുങ്ങിയ ഫീസ് നിരക്കിലാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കുന്നത്. എസ്.എസ്.എല്‍.സി,പ്ലസ്ടു,ഡിഗ്രി ആണ് യോഗ്യത.വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവണ്മെന്റ് അംഗീകൃത സര്‍ട്ടിഫി ക്കറ്റ് നല്‍കുന്നതോടൊപ്പം ജോലിയും ഉറപ്പു വരുത്തുമെന്ന് മാനേ ജ്മെന്റ് അറിയിച്ചു.

നാട്ടില്‍ തന്നെ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും വിദേശ രാജ്യ ങ്ങളില്‍ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും സ്വന്തമായി ഒരു സ്ഥാപനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ കോഴ്സുകളില്‍ ചേരാം. കാല ഘട്ടത്തിന്റെ മാറ്റത്തിനൊപ്പം അനുയോജ്യമായ കോഴ്സുകളും ജോലി സാധ്യതകളും പരിഗണിക്കാതെ പോകുന്നതാണ് പുതുതലമുറയി ലെ തൊഴിലില്ലായ്മയുടെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരു ത്തപ്പെടുന്നത്.ഇത് മുന്നില്‍ കണ്ടാണ് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് യുവതി യുവാക്കള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍,ലാപ് ടോപ്പ് ചിപ്പ് ലെവല്‍ റിപ്പയ റിംഗ് കോഴ്സുകള്‍ നടത്തി വരുന്നത്.കോഴ്സ് വിജയകരമായി പൂര്‍ത്തി ക്കുന്നവര്‍ക്ക് തൊഴിലില്ലായ്മയെന്ന പ്രശ്നത്തെ നേരിടേണ്ടി വരില്ലെന്ന താണ് യാഥാര്‍ത്ഥ്യമെന്ന് ടെക്നിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് വ്യക്തമാക്കുന്നു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ടെക്നി ക്കല്‍ ഫാക്കല്‍റ്റികളുടെ പരിചയ സമ്പന്നമായ പഠനരീതികള്‍ വിദ്യാര്‍ത്ഥിയെ വേഗത്തില്‍ തന്നെ ഒരു ടെക്നീഷ്യനാക്കി മാറ്റിയെടു ക്കാന്‍ സഹായിക്കും.ലോകോത്തര നിലവാരമുള്ള മെഷിനറികളും സോഫ്റ്റ് വെയറുകളും അടങ്ങിയ ഹൈടെക്ക് ലാബാണ് ടെക്നിറ്റിയി ല്‍ ഉള്ളത്.ക്ലാസ് മുറിയിലും ലാബിലും മാത്രം ഒതുക്കി നിര്‍ത്തുന്ന തല്ല ഇവിടുത്തെ പഠന രീതി.സര്‍വീസ് മേഖലയിലുള്ള പ്രയോഗിക അനുഭവം,സൗജന്യ പരിശീലനം എന്നിവ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാക്കുന്നു.പ്രായോഗിക പരിജ്ഞാനത്തിലൂടെ മികച്ച ടെക്നീ ഷ്യനായി വിദ്യാര്‍ത്ഥിയെ വാര്‍ത്തെടുക്കുകയാണ് ടെക്നിറ്റിയുടെ ലക്ഷ്യം.അഡ്മിഷന്: ബന്ധപ്പെടുക- 9947 950 550, 9947 124 555.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!