മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷ ന്‍ പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിച്ചു. എല്ലാ വീടു കളിലേക്കും കുടിവെളളമെത്തിക്കുന്ന പദ്ധതിയാണിത്. പദ്ധതിയു ടെ 45 ശതമാനം കേന്ദ്രവിഹിതം, 30 ശതമാനം സംസ്ഥാന വിഹിതം, 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളും വഹിക്കുന്നതാണ് പദ്ധതി. വട്ടമ്പലം, മൈലാമ്പാടം, ചങ്ങലീരി എ ന്നീ മൂന്ന് മേഖലകളിലായി ശില്‍പ്പശാല സംഘടിപ്പിച്ചു. വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരകാ സാംസ്‌കാരിക നിലയത്തില്‍ നടന്ന ശില്‍പ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ ജല്‍ ജീവന്‍ മിഷന്‍ പ്രതിനിധി മഞ്ജു ക്ലാസെടുത്തു. വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര മാട ത്തുംപുളളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി സ ന്തോഷ്, വികസനകാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, പഞ്ചായത്തംഗങ്ങളായ വിജയലക്ഷ്മി, അജിത്ത്, രുഗ്മിണി, ടി.കെ ഷമീര്‍, ഷരീഫ് ചങ്ങലീരി, ഉഷ വളളുവമ്പുഴ, സിദ്ദീഖ് മല്ലിയില്‍, വിനീത, ശ്രീജ, ഹരിദാസന്‍ ആവഴ്വാഞ്ചേരി, രാജന്‍ ആമ്പാടത്ത്, ഖാദര്‍ കുത്തനിയില്‍ തുടങ്ങി യവര്‍ സംബന്ധിച്ചു.