അലനല്ലൂര്‍: ജൂണ്‍ 21 അന്തര്‍ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തും,ആയുര്‍വേദ ഡിസ്‌പെന്‍സറിയും, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററും സംയുക്തമാ യി യോഗാ ദിനം ആചരിച്ചു.
അലനല്ലൂര്‍ വ്യാപാരഭവനില്‍ നടന്ന യോഗാദിനാചരണം ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. ഹംസ അധ്യക്ഷനായി.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ഡോ. ബാസിം, ഡോ. ജോഷ്‌ന, യോഗാ ഇന്‍സ്ട്രക്ടര്‍ ജിഷ സന്തോഷ് എന്നിവര്‍ സംസാരിച്ചു.യോഗാ പ്രദര്‍ശനവും നടന്നു.
എടത്തനാട്ടുകര: കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം വൈസ്. പ്രിന്‍സിപ്പാള്‍ അജിത്ത് കുമാര്‍ എം ഉദ്ഘാടനം ചെയ്തു.മുബഷിര്‍.പി അധ്യക്ഷത വഹിച്ചു.
മലയാളം വിഭാഗം മേധാവി അഫ്‌സഹ്.എ.കെ ക്ലാസെടുത്തു. പ്രോ ഗ്രാം കോര്‍ഡിനേറ്റര്‍ ജിഷ ഷൈനോജ്.പി, അനിത.സി.കെ, നസ്‌റു ദ്ധീന്‍.പി, അഫ്‌ലഹ് റഹ്മാന്‍.ഇ, വൈഷ്ണ.കെ, നേഹ തസിന്‍.പി എന്നി വര്‍ സംസാരിച്ചു.