അഗളി: സൈലന്റ് വാലി വനത്തില്‍ കാണാതായ വാച്ചര്‍ രാജനായു ള്ള തിരച്ചില്‍ തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു.മുക്കൂത്തി നാഷണല്‍ പാര്‍ക്കിലാണ് തെരച്ചില്‍ നടക്കുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ആവശ്യപ്രകാരമാണ് നടപ ടി.അടുത്ത ചൊവ്വാഴ്ച വരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. രാജനായുള്ള തിരച്ചില്‍ പത്താം ദിവസത്തിലെത്തി നില്‍ക്കുക യാണ്.
സൈലന്റ് വാലി വനത്തിലെ വിവിധ ഭാഗങ്ങളില്‍ 33 ക്യാമറാ ട്രാ പ്പുകള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.ദിനേന ഇത് പരിശോധിക്കു ന്നുണ്ടെങ്കിലും രാജനിലേക്ക് എത്താനുള്ള വിവരങ്ങളൊന്നും ഇതു വരെ ലഭ്യമായിട്ടില്ല.ഒറ്റപ്പെട്ട ഗുഹകള്‍,പാറക്കെട്ടുകള്‍, മരപ്പൊത്തു കള്‍ എന്നിവടങ്ങളിലാണ് 150 ഓളം വരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥ രുടെ പരിശോധന.രാജന്റെ തിരോധാനത്തില്‍ പൊലീസും അന്വേ ഷണവും പുരോഗമിക്കുകയാണ്.
ഈ മാസം മൂന്നിനാണ് വനത്തിലെ താമസ സ്ഥലത്ത് നിന്നും രാജ നെ കാണാതായത്.മുണ്ടും,ടോര്‍ച്ചും,ചെരിപ്പും സമീപത്ത് കണ്ടെ ത്തിയിരുന്നു.തുടര്‍ന്ന് വനം ജീവനക്കാര്‍,വയനാട്ടില്‍ നിന്നുള്ള ട്രാക്കിങ് വിദഗ്ദ്ധര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരു ള്‍പ്പടെ മുന്നൂറോളം വരുന്ന സംഘം തുടര്‍ച്ചയായി നാല് ദിവസ ത്തോളം വനം അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇ തോടെ രാജനെ വന്യമൃഗം ആക്രമിച്ചതല്ലെന്ന നിഗമനത്തിലെ ത്തിച്ചേരുകായിരുന്നു അധികൃതരും ബന്ധുക്കളും.മകളുടെ വി വാഹത്തിന് ബന്ധുക്കളേയും അയല്‍ക്കാരേയും ക്ഷണിക്കാന്‍ 20ന് തിരികെയെത്താമെന്ന് ബന്ധുക്കളോട് പറഞ്ഞാണത്രേ.രാജന്‍ സൈരന്ധ്രിയിലേക്ക് ജോലിക്ക് പോയത്.