മണ്ണാര്‍ക്കാട് : നഗരസഭ ആരോഗ്യ വിഭാഗവും താലൂക്ക് ഭക്ഷ്യസുര ക്ഷാ വിഭാഗവും നടത്തിയ പരിശോധനയില്‍ നെല്ലിപ്പുഴയിലെ മ ത്സ്യമാര്ക്കറ്റില് നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങള്‍ പിടികൂ ടി.ഒമാന്‍ മത്തി,ചൂതാന്‍ എന്നി മത്സ്യങ്ങള്‍ 48 കിലോയോളമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.വില്‍പ്പനക്കായി വാഹനത്തിലുണ്ടായിരു ന്ന രണ്ട് പെട്ടി ഉണക്ക മത്സ്യവും ഭക്ഷ്യയോഗ്യമല്ലെന്നു 68 കിലോ ഉണക്ക മത്സ്യവും പിടിച്ചെടുത്ത് നശിപ്പിച്ചു.മൊബൈല്‍ ലാബ് സം വിധാനത്തോടെയായിരുന്നു പരിശോധന.ഭക്ഷ്യസുരക്ഷാ ഓഫീസ ര്‍ ടി.വി ആസാദ്,നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെ.എ നുജൂം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജേഷ് മോന്,സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.