മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷം ജില്ല യില്‍ നിന്നും ഹജ്ജിനു അവസരം ലഭിച്ചവര്‍ക്കുള്ള സാങ്കേതിക പഠ ന ക്ലാസ് നടത്തി.അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വ ഹിച്ചു. എം.ഇ.എസ് കല്ലടി കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ഹസീന, പി.ടി.എ പ്രസിഡന്റ് യൂസഫ്, പ്രൊ. ശിഹാബ്, ഡോ. സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.മാസ്റ്റര്‍ ട്രെയിനര്‍ മുജീബ് കോഡൂര്‍, ജില്ല ട്രെയിനര്‍ ജാഫര്‍ എന്നിവര്‍ ക്ലാസുകളെടുത്തു.മണ്ണാര്‍ക്കാട്, പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നും 150 പരം ഹാജിമാര്‍ പങ്കെടുത്തു.കുന്തിപ്പുഴ മഹല്ല് ഖാസി ഉമ്മര്‍ ഫൈസി പ്രാര്‍ത്ഥന നടത്തി. റഫീഖ് ഹാജി, ഫിര്‍ദൗസ് ഹാജി, മുഹമ്മദ് ഷാഫി, ഖദര്‍ പാഷ, ഷബീര്‍ എന്‍.വി, ഷമീര്‍ കൂറ്റനാട്, ജാഫര്‍ എന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!