മണ്ണാര്‍ക്കാട്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമാ യി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്‌സ്മാരെ സേവ് മണ്ണാ ര്‍ക്കാട് ആദരിച്ചു.ലോക രാജ്യങ്ങളില്‍ ഉടലെടുക്കുന്ന വിവിധ പക ര്‍ച്ചവ്യാധികളിലും മാരക രോഗങ്ങിലും പകച്ച് നില്‍ക്കുന്ന പൊതു സമൂഹത്തിന് മുന്നില്‍ സമാധാനത്തിന്റെ കാവല്‍ മാലാഖകളായി പ്രവര്‍ത്തിക്കുന്ന നഴ്‌സ്മാരെ മധുരം നല്‍കിയാണ് ആദരിച്ചത്.സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.സേവ് പ്രവര്‍ത്തകരാ യ ഷഹീര്‍ മോന്‍,ദീപിക,അബൂറജ ,സുഹറ,വിഷ്ണു,ഹെഡ് നേഴ്‌സ് നിഷ,ഹോസ്പിറ്റല്‍ പി ആര്‍ ഒ ടിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
