മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എംഇഎസ് കല്ലടി കോളേജിന് സമീ പത്ത് വെച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ മിനി ലോ റി മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.ഡ്രൈവറെ അറസ്റ്റു ചെയ്തു. കോ യമ്പത്തൂര്‍ സത്യമംഗലം കടമ്പൂര്‍ ചിന്നശക്തിയില്‍ അണ്ണാദുരൈ യാണ് അറസ്റ്റിലായത്.സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് ഡ്രൈവറേയും മിനി ലോറിയും പൊലീസ് പിടികൂടിയത്.മാര്‍ച്ച് 28ന് രാത്രി 8.40ഓടെയാണ് കല്ലടി കോളേജ് പരിസരത്ത് വെച്ച് മിനി ലോ റി ബൈക്ക് യാത്രികനെ ഇടിച്ചിട്ടത്.അപകടത്തില്‍ പാലക്കാട് കല്ലേ പ്പുള്ളി കുഴിയക്കാട് ശരത് മരിച്ചിരുന്നു.പൊലീസിന് ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില്‍ നിന്നും ലഭിച്ച മിനി ലോറിയുടെ വ്യക്തമല്ലാത്ത ചിത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായി രുന്നു.അപകടമുണ്ടായ സമയം അടിസ്ഥാനമാക്കി അമ്പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.പിന്നീട് വാളയാര്‍ ചെക് പോസ്റ്റ് വെച്ച് വാഹനം തിരിച്ചറിയുകയായിരുന്നു.ശേഷം മേല്‍വി ലാസം കണ്ടെത്തി സത്യമംഗലം സ്വദേശിയെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!