മണ്ണാര്‍ക്കാട്: വൃക്ക,കരള്‍ രോഗികള്‍ക്ക് തുടര്‍ചികിത്സക്കായി ഒരു കോടിയോളം രൂപ നീക്കി വെച്ച് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ രോഗികള്‍ക്ക് താങ്ങായി മാറുകയാണ് പാലക്കാട് ജില്ലാപഞ്ചായത്ത്. വൃക്ക മാറ്റിവെച്ചവര്‍ക്ക് തുടര്‍ചികിത്സയ്ക്കും മരുന്നിനും ആവശ്യ മായ തുകയാണ് ജില്ലാ പഞ്ചായത്ത് മാസംതോറും നല്‍കുന്നത്. ജില്ലാ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ചി കിത്സയും മരുന്നും ഉറപ്പുവരുത്തുന്നുണ്ട്.
മരുന്നുകള്‍ കൃത്യമായി ലഭ്യമാക്കുന്നതിനും വില കൂടുതലുള്ള മരു ന്നുകള്‍ സാധാരണക്കാരന് ലഭ്യമാക്കാനുമാണ് ജില്ലാ പഞ്ചായത്ത് ത ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്നേഹസ്പ ര്‍ശം പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും തുക മാറ്റി വയ്ക്കുന്നതിനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ല ക്ഷം രൂപ വീതം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചാ യത്തുകളും ഈ പദ്ധതിയിലേക്ക് മാറ്റിവെക്കുന്നതിനായി ജില്ലാ പ ഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 60 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് അനുവദിച്ചിട്ടുണ്ട് .ബാക്കി തുക ജില്ലാപഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അറിയിച്ചു.
2020-21 ല്‍ ഒരു കോടി രൂപ ചെലവില്‍ ജില്ലാ പഞ്ചായത്ത് സ്വന്തമായി നടപ്പാക്കിയ പദ്ധതിയില്‍ 363 പേര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. 2021-2022 ല്‍ 350 ഓളം രോഗികള്‍ക്ക് പദ്ധതി ഉപകാരപ്രദമായി. 2022-23 വര്‍ഷത്തില്‍ ചികിത്സ ലഭിക്കുന്നതിനായി 400 ഓളം രോഗികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ 80 ഓളം വരുന്ന കരള്‍ രോഗബാധിതര്‍ക്കും ചികിത്സ നല്‍കുന്നതിനുള്ള പദ്ധതികളും പരി ഗണനയിലുണ്ട്. കൂടാതെ പാലിയേറ്റീവ് പ്രവര്‍ത്തനം വിപുല പെടു ത്തുന്നതിനായി എ.എന്‍.എം. കോഴ്‌സ് പൂര്‍ത്തിയാക്കിയ വനിതക ള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. തൊഴിലും വരുമാനവും ഉറപ്പ് വരുത്തുന്നതിനായി പരിശീലനം നല്‍കിയ 15 പേരെ പാലിയേ റ്റീവ് മേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.