തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) സം സ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തില്‍ 100 ശതമാനത്തി ലേറെ ചെലവഴിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിന മായ മാര്‍ച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശത മാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകള്‍.2021-22 സാമ്പ ത്തിക വര്‍ഷം 27,610 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ പദ്ധതിയടങ്കല്‍. 27,779.17 കോടി രൂപ ചെലവഴിച്ചതായി ട്രഷ റിയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ കുടിശിക ഉള്‍പ്പെടെ അധിക തുക അടങ്കല്‍ പദ്ധതിയടങ്കലിനു പുറമേ നല്‍കിയതിനാലാണു ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കാനായത്.തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹി തത്തിനും 100 ശതമാനത്തിനു മേല്‍ ചെലവഴിക്കാനായി. 100.61 ശത മാനമാണു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്. ആകെ പദ്ധതി യടങ്കല്‍ 7,280 കോടിയും ചെലവഴിക്കാനായത് 7,813.18 കോടിയുമാ ണ്.കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര വിഹിതത്തില്‍ 2021-22 സാമ്പത്തിക വര്‍ഷം 45.87 ശതമാനം തുക വിനിയോഗിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 59.68 ശതമാനമായിരുന്നു.