പാലക്കാട് :ജില്ലയില്‍ ഇതുവരെ 43,13011 പേര്‍ക്ക് മൂന്ന് ഡോസ് വാ ക്സിനുകളും ലഭ്യമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇരു ഡോസ് വാക്സിനുകളും സ്വീകരിച്ചവര്‍ ഇതോടെ 87 ശതമാനമാ യി. 18 വയസ്സിന് മുകളിലുള്ളവരില്‍ 100 ശതമാനവും (21,44464) പേ ര്‍ക്കും ഒന്നാം ഡോസ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് അ ധികൃതര്‍ അറിയിച്ചു. 82 ശതമാനം 89,5921 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ ലഭ്യമായി. ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്‌സിനുകള്‍ സ്വീ കരിച്ചവരില്‍ 37,48943 പേര്‍ കോവിഷീല്‍ഡും 54,7435 പേര്‍ കൊ-വാ ക്‌സിനും, 2815 പേര്‍ സ്പുട്‌നിക് വിയും, 13818 പേര്‍ കോര്‍ബോവാക്സി നുമാണ് സ്വീകരിച്ചത്.
18 – 44 വരെ പ്രായ പരിധിയിലുള്ള 10,94765 പേരാണ് ജില്ലയില്‍ ഉള്ള ത്. ഇതില്‍ 99 ശതമാനം(10,84317) പേര്‍ ഒന്നാം ഡോസും, 82 ശതമാനം (89,5921) ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 45 – 59 വരെ പ്രായപരി ധിയിലുള്ള 61,6555 പേരാണ് ജില്ലയില്‍ ഉള്ളത്. ഇതില്‍ 89 ശതമാനം (54,6974) പേര്‍ ഒന്നാം ഡോസും, 81 ശതമാനം (49,6980) പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 60ന് മുകളില്‍ പ്രായമുള്ള 102 ശതമാനം (43,9638) പേര്‍ ഒന്നാം ഡോസും, 93 ശതമാനം (40,0345) പേര്‍ ഒന്ന്, രണ്ട് ഡോസുകളും, 14 ശതമാനം (60498) പേര്‍ മൂന്നാം ഡോസ് വാക്സിനുക ളും സ്വീകരിച്ചിട്ടുണ്ട്.