മണ്ണാര്‍ക്കാട് : നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടി ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു.ഈ പദ്ധതി പ്രകാരം 2018 മാര്‍ച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കി.അതിനുശേഷം 2022 മാര്‍ച്ച് വ രെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും നോണ്‍ ട്രാന്‍സ്പോ ര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാവുന്നതായിരുന്നു. വാഹനം വീണ്ടും ഉപയോ ഗിക്കുന്നില്ലെങ്കി ല്‍ സത്യവാങ്മൂലം നല്‍കി ഭാവി നികുതി ബാധ്യത കളില്‍ നിന്നും ഒഴിവാകാവുന്നതുമാണ്. ഉപയോഗശൂന്യമായതും വി റ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെ ടുത്തണം. കോ വിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമക ള്‍ക്കും ഒറ്റത്തവ ണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യ മാക്കാന്‍ കഴിയില്ലെ ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.