തച്ചമ്പാറ : കുന്നത്ത് കാവ് ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പൂരം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശേഷാൽ പൂജ കൾക്ക് ശേഷം പാണ്ടിമേളം, സേവാ നാദസ്വരകച്ചേരി എന്നിങ്ങനെ ഉണ്ടായി. തുടർന്ന് 6.30 മുതൽ വിവിധ വേലകളായ മുതുകുർശ്ശി ദേ ശം വളഞ്ഞപാലം, തെക്കുംപുറം സീനിയർ, തെക്കൻസ് , ആക്കം ച്ചോല സീനിയർ, ആക്കംച്ചോല ജൂനിയർ, ചേനപ്പാറ, അലറാംപടി, കുറ്റംബട്ടകുന്ന്., പൊന്നംകോട് ദേശവേലകളായ പൊന്നംകോട്, നെല്ലിക്കുന്ന്, തച്ചമ്പാറ ദേശവേലകളായ കമ്പിക്കുന്ന് ജൂനിയർ, പു ത്തംകുളം കണ്ണോട്, മുള്ളത്തുപാറ കോളനി,ചുരിയോട്, കുറ്റംപാടം ദേശ വേലകളായ പഞ്ചമി, വടക്കൻസ്, ന്യൂ ഫ്രെണ്ട്സ് പടിഞ്ഞാറേ ക്കര, കൂറ്റംപാടം സീനിയർ, കൂറ്റംപാടംജൂനിയർ എന്നി വേലകളിൽ നിന്നായി ആന, കാള , കുതിര , തെയ്യം, തിറ, പൂതൻ, ശിങ്കാരിമേളം എന്നിവ ക്ഷേത്രത്തിലെത്തി വലംവെച്ചു. തുടർന്ന് രാത്രി തായമ്പക അരങ്ങേറി.