തിരുവനന്തപുരം: യുക്രെയിനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാ ഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെ ടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേ രുമാണ് കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയിനില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചവ രുടെ ആകെ എണ്ണം 550 ആയി.

യുക്രെയിനില്‍നിന്നു കൂടുതലായി മലയാളികള്‍ എത്തുന്ന സാഹ ചര്യത്തിലാണ് അതിവേഗത്തില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ സം സ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. വ്യാ ഴാഴ്ചത്തെ ആദ്യ ചാര്‍ട്ടേഡ് വിമാനം വൈകിട്ട് 4:50ന് നെടുമ്പാശേ രിയില്‍ എത്തി. ഈ വിമാനത്തിലുണ്ടായിരുന്ന 166 പേരെയും സ്വ ദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വി മാനത്താവളത്തില്‍നിന്ന് കാസര്‍ഗോടേക്കും തിരുവനന്തപുരത്തേ ക്കും പ്രത്യേക ബസുകള്‍ സജ്ജമാക്കിയിരുന്നു. മടങ്ങിയെത്തുന്നവ രെ സഹായിക്കുന്നതിന് വിമാനത്താവളത്തില്‍ നോര്‍ക്കയുടെ നേ തൃത്വത്തില്‍ വനിതകള്‍ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തേയും വിന്യസിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നുള്ള രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം ഇന്നു രാത്രി 9.30ഓടെ കൊച്ചിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. യുക്രെയി നില്‍ കുടുങ്ങി ഇന്ത്യക്കാരുമായി നിരവധി വിമാനങ്ങള്‍ രാജ്യത്തേ ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിമാനങ്ങളിലെത്തുന്ന മലയാ ളികളുടെ നാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോ ഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!